ശ്രീനന്ദ ശ്രീനിവാസന്,
ശബരീനാഥ് പ്രവീണ്‍
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകം ഏര്‍പ്പെടുത്തിയ അഞ്ചാമത് പയ്യന്നൂര്‍ സൗഹൃദവേദി അച്ചീവ്മെന്റ് പുരസ്കാരം പ്രഖ്യാപിച്ചു. ശ്രീനന്ദ ശ്രീനിവാസന്, ശബരീനാഥ് പ്രവീണ്‍ എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. അബൂദബി സണ്‍റൈസ് സ്കൂള്‍ വിദ്യാർഥിനി ശ്രീനന്ദ ശ്രീനിവാസന്, രാമന്തളി സ്വദേശികളായ പി. ശ്രീനിവാസന്റെയും സവിതയുടെയും മകളാണ്.
പ്രൈവറ്റ് ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് സ്കൂള്‍ (ഭവന്‍സ്) വിദ്യാർഥിയാണ് ശബരീനാഥ് പ്രവീണ്‍. പിലാത്തറ സ്വദേശികളായ പ്രവീണ്‍കുമാറിന്റെയും മനിലയുടെയും മകനാണ്. പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ഘടകത്തിലെ അംഗങ്ങളുടെ മക്കളില്‍നിന്ന് പത്താം തരത്തില്‍ ഏറ്റവും മികച്ച വിജയം നേടുന്ന കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കിവരുന്നത്.
5000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്ലസ് ടു ഉള്‍പ്പെടെ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ അബൂദബി ഘടകത്തിലെ എല്ലാ കുട്ടികളെയും എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.