പയ്യോളി പെരുമ ഫാമിലി ക്ലബ് സാരഥികൾ ഭാരവാഹികൾക്കൊപ്പം
റാസൽഖൈമ: പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഫാമിലി ക്ലബ് രൂപവത്കരിച്ചു. റാസൽഖൈമ സൂഫി ഫാം ഹൗസിൽ നടന്ന പെരുമ ഫാമിലി ആൻഡ് ബാച്ചിലേഴ്സ് മീറ്റിൽ തുടക്കം കുറിച്ച ഫാമിലി ക്ലബ് പെരുമ രക്ഷാധികാരി രാജൻ കൊളവിപ്പാലം ഉദ്ഘാടനം ചെയ്തു.
വനിത വിങ് ഭാരവാഹികളായി സുജാത സത്യൻ(പ്രസിഡന്റ്), ആയിഷ ഹിമ(വൈസ് പ്രസിഡന്റ്), സനില ഷാജി(സെക്രട്ടറി), ഷൈജ സുനിൽ (ജോ. സെക്രട്ടറി), റുബീന ജാബിർ(ട്രഷറർ), ശാന്തി പ്രിയ ബിജു(ജോ. ട്രഷറർ) എന്നിവരെയും ചിൽഡ്രൻസ് ഗ്രൂപ് ഭാരവാഹികളായി ആൽവിൻ ഷാജി(പ്രസിഡന്റ്), അഭിത് ലാൽ (സെക്രട്ടറി), അഭിറാം(ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് കുടുംബ ബോധവത്കരണവും ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിലെ സ്റ്റാഫ് കരീം വടക്കയിൽ ആരോഗ്യ ബോധവത്കരണവും നടത്തി.
ഷാജി പള്ളിക്കര, ബിജു പണ്ടാര പറമ്പിൽ, പ്രമോദൻ, സതീശൻ പള്ളിക്കര, റമീസ് സത്യൻ പള്ളിക്കര, മൊയ്തീൻ പട്ടായി, വേണു പുതുക്കൂടി, റയീസ്, മൊയ്തു, കനകൻ, ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു. തുടർന്ന് പെരുമയിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.