അബൂദബി: യു.എ.ഇ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി ഡോ. അഹ്‌മദ് സുല്‍ത്താന്‍ നാസര്‍ അല്‍ ശുഐബിയെ നിയമിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറല്‍ ഉത്തരവിലൂടെയാണ് നിയമനം.
ഉന്നതവിദ്യാഭ്യാസം, അക്കാദമിക് നേതൃത്വം, പ്രതിഭകളെ വാര്‍ത്തെടുക്കല്‍ തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഡോ. അല്‍ ശുഐബി. പുതിയ പദവിയിലേക്ക് നിയമിതനാകുന്നതിന് മുമ്പ് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടാലന്റ് ഡെവലപ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഖലീഫ യൂനിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എ.ഇയിലെ വിവിധ സര്‍വകലാശാലകളില്‍ എഞ്ചിനീയറിങ് ഫാക്കല്‍റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അക്കാദമിക് നേതൃത്വം, തൊഴില്‍പരമായ പുരോഗതി എന്നിവ മുന്‍നിര്‍ത്തിയുള്ള നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
2008ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്.ഡിയും സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കി. സയന്‍സ്, എഞ്ചിനീയറിങ് മേഖലകളില്‍ നിരവധി അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.