‘ആലപ്പുഴോത്സവം സീസൺ 6'ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കുന്നു
ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം യു.എ.ഇ സംഘടിപ്പിക്കുന്ന ‘ആലപ്പുഴോത്സവം സീസൺ 6'ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ആലപ്പുഴ എം.പി കെ.സി. വേണുഗോപാൽ നിർവഹിച്ചു. വർഷാവർഷം യു.എ.ഇയിലെ പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ആലപ്പുഴയുടെ സംസ്കാരവും പൈതൃകവും അനുഭവ വേദ്യമാകുന്ന ആലപ്പുഴോത്സവം. കഥകളി, വള്ളംകളി, വടംവലി, പൂക്കളമത്സരം, നാടൻ കലാപരിപാടികൾ, സംഗീത-സാംസ്കാരിക വിരുന്ന് എന്നിവ ഉൾപ്പെടെ കേരളത്തനിമ വിളിച്ചോതുന്ന പരിപാടികളാണ് സീസൺ 6ൽ ഒരുക്കിയിരിക്കുന്നത്.
2026 നവംബർ 29ന് ഷാർജ സഫാരി മാളിൽ നടക്കുന്ന ആലപ്പുഴോത്സവം സീസൺ 6, പ്രവാസി ഐക്യത്തിന്റെയും ആലപ്പുഴക്കാരുടെ കൂട്ടായ്മയുടെയും ആഘോഷമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബസമേതം ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഈ മഹോത്സവം മുൻ വർഷങ്ങളെക്കാൾ വിപുലമായ ആഘോഷങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ആലപ്പുഴ ജില്ല പ്രവാസി സമാജം കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് ആഷിഫ്, ഫസ്ന ആഷിഫ്, യാസ്‌ദ് മുഹമ്മദ്, മുഹമ്മദ് ജാവേദ് ഖാൻ, മുഹമ്മദ് ജുനൈദ് ഖാൻ, ഷേക്ക് അക്ബർ പാഷ, ഷാജി ജമാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.