എക്സ്പോ 2020യിലെ ‘ദീവ’ പവലിയൻ 

'ദീവ'യുടെ പുതുപദ്ധതികൾ പരിചപ്പെടുത്താൻ 'എക്സ്പോ 2020'ൽ പവലിയൻ

ദുബൈ: ലോകം ഉറ്റുനോക്കുന്ന ദുബൈ എക്സ്പോ 2020യിൽ ദുബൈയിൽ വലിയ പവലിയനുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) പങ്കെടുക്കുന്നു. സമകാലികരീതിയിൽ രൂപകൽപന ചെയ്യുന്ന പവലിയനിൽ ദീവയുടെ നൂതനപദ്ധതികളും സംരംഭങ്ങളും സന്ദർശകർക്ക്​ മുന്നിൽ പ്രദർശിപ്പിക്കും. സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന പവിലിയനാണ്​ സ്​ഥാപനം ഒരുക്കുകയെന്ന്​ ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ്​ മുഹമ്മദ്​ ആൽ തയാർ പറഞ്ഞു.

പവിലിയനിൽ 2030ഓടെ 5000 മെഗാവാട്ട് ശേഷിയിൽ ഊർജമുൽപാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം സോളാർ പാർക്കിനെയാണ്​ പ്രധാനമായും പരിചയപ്പെടുത്തുക. ദീവയുടെ പവലിയനിൽ പുതുതായി നിർമിക്കുന്ന ആസ്ഥാനമായ 'അൽ ഷിറാഅ'യുടെ മോഡലും അവതരിപ്പിക്കും.

Tags:    
News Summary - Pavilion at 'Expo 2020' to introduce Diva's new projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.