Posted On
date_range Updated On
date_range വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത്; മുന്നറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി
ഷാർജ: ഷാർജ ബേർഡ്‌സ് ആൻഡ് പെറ്റ് മാർക്കറ്റിന് സമീപം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി രംഗത്തെത്തി. മാർക്കറ്റിലെ ഒരു കടക്കുമുന്നിൽ വളർത്തുമൃഗത്തെ കൂട്ടിലടച്ച് ഉപേക്ഷിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.
ഇത്തരത്തിൽ മൃഗങ്ങളെ തെരുവിൽ തള്ളുന്നത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും മൃഗങ്ങളോടുള്ള ദയയില്ലായ്മയാണെന്നും അധികൃതർ വ്യക്തമാക്കി.വളർത്തുമൃഗങ്ങളെ തുടർന്ന് പരിപാലിക്കാൻ സാധിക്കാത്ത ഉടമസ്ഥർ അവയെ അനാഥമായി ഉപേക്ഷിക്കാതെ മുൻസിപ്പാലിറ്റിയുടെ ‘993’ എന്ന കോൾ സെന്‍റർ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.