പമ്പാതീരം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓണാഘോഷം ‘പമ്പാമേളം 2025‘ന്റെ ബ്രോഷർ
പ്രകാശന ചടങ്ങ്
ദുബൈ: ദേവസ്വം ബോര്‍ഡ് പമ്പാ കോളജിന്റെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘പമ്പാതീരം ഗ്ലോബൽ കമ്യൂണിറ്റി’യുടെ ഓണാഘോഷം ‘പമ്പാമേളം 2025‘ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഓണവും വള്ളംകളിയും കോര്‍ത്തിണക്കിയുള്ള പമ്പാമേളം-2025 ആഘോഷ മാമാങ്കം ആഗസ്റ്റ് 30ന് ദുബൈ ഹയാത്ത് പാലസ് ഹോട്ടലിലാണ് നടക്കുന്നത്. ബ്രോഷർ പ്രകാശനം ദുബൈയിലെ ന്യൂ ലോട്ടസ് മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ഖിസൈസ് പൊലീസ് മേധാവി മേജർ ഹംദി അബ്ദുല്ലയിൽ നിന്ന് ചലച്ചിത്ര താരം സുരഭി ഏറ്റുവാങ്ങി നിർവഹിച്ചു.
ചടങ്ങിൽ പമ്പാതീരം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ശശികുമാർ നമ്പീമഠം, കല ഹരികുമാർ, ഡോ. സൗമ്യ ഹരികുമാർ, അക്കാഫ് പ്രതിനിധികളായ പോൾ ജോസഫ്, മച്ചിങ്ങല്‍ രാധാകൃഷ്ണന്, ഷൈന്‍ ചന്ദ്രസേനന്, രാജേഷ് പിള്ള, പമ്പാതീരം ഭാരവാഹികളായ ഡോ. രാജീവ് പിള്ള, സുൽഫിക്കർ ഹസൻ, മാത്യു സാമുവൽ കോശി മാന്നാർ, സൈജു നൈനാൻ, സന്തോഷ് എസ്, ഹാഷിം, മാർട്ടിൻ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.