അബൂദബി: അബൂദബി പ്രസിഡൻഷ്യൽ കൊട്ടാരത്തിെൻറ ദൃശ്യചാരുതയിലേക്ക് എല്ലാവർക്കും ക്ഷണം. ഖസ്ർ അൽ വതൻ എന്ന പേരിലുള്ള കൊട്ടാരത്തിെൻറ വാതിൽ മാർച്ച് 11 മുതൽ സന്ദർശകർ ക്കായി തുറക്കുകയാണ്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സംസ്കാരത്തെ കുറിച്ചുള്ള അറിവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചതെന്നും മുഹമ്മദ് ബിൻ സായിദ് അറിയിച്ചു. പൈതൃകം എന്നതിലുപരി അറേബ്യൻ മേഖലയുടെ പാരമ്പര്യത്തിനും കലയ്ക്കുമുള്ള സവിശേഷമായ ശ്രദ്ധാഞ്ജലിയാണ് പ്രസിഡൻഷ്യൽ പാലസ്.
കൊട്ടാരത്തിെൻറ പടിഞ്ഞാറൻ ഭാഗത്ത് യു.എ.ഇ രൂപവത്കരണത്തെ കുറിച്ചും ഭരണനിർവഹണത്തെ കുറിച്ചുമുള്ള അറിവുകളിലൂടെ സന്ദർശകർക്ക് വൈജ്ഞാനിക സഞ്ചാരം നടത്താം. ഒൗദ്യോഗിക യോഗങ്ങൾ നടക്കുന്ന ഹാളുകളിലേക്കും വിശാലമായ ലൈബ്രറിയിലേക്കും സന്ദർശകർക്ക് പ്രവേശിക്കാം. യു.എ.ഇയുടെ രാഷ്ട്രീയ^സാമൂഹിക^സാംസ്കാരിക ചരിത്രം പറയുന്ന പുസ്തകങ്ങളുടെ വൻ സമാഹാരമാണ് ലൈബ്രറിയിലുള്ളത്. കിഴക്കു ഭാഗം കരകൗശല വസ്തുക്കളാലും അപൂർവ ഹസ്തലിഖിതങ്ങളാലും സമ്പന്നമാണ്. ശാസ്ത്രം, കല, സാഹിത്യം, മാനവികത എന്നിവ ഉൾപ്പെടെ വിവിധ ബൗദ്ധിക മേഖലകളിൽ അറബ് ലോകത്തിെൻറ സംഭാവനകളിലേക്ക് വെളിച്ചം വീശുന്നവയാണ് ഇത്.
ലോകനേതാക്കളുടെ പ്രിയ കേന്ദ്രം
അബൂദബി: മുഗൾ കാലഘട്ടത്തിലെ വാസ്തുശിൽപ ചാരുതയുള്ളതാണ് അബൂദബി പ്രസിഡൻഷ്യൽ കൊട്ടാരം. തനത് ശൈലീ കുംഭഗോപുരങ്ങൾ, മുറ്റങ്ങൾ, വിശിഷ്ടാലങ്കാരങ്ങൾ, സമൃദ്ധമായ ഉദ്യാനങ്ങൾ എന്നിവ ഇതിെൻറ പ്രത്യേകതകളാണ്. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനോടും എമിറേറ്റസ് പാലസ് ഹോട്ടലിനോടും സാദൃശ്യമുണ്ട് കൊട്ടാര മുഖപ്പിന്.എമിറേറ്റ്സ് പാലസ് ഹോട്ടലിന് സമീപം റാസ് അൽ അഖ്ദർ ഉപദ്വീപിൽ 150 ഹെക്ടറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 63 മാസം കൊണ്ട് 2015ലാണ് കൊട്ടാരത്തിെൻറ പ്രവൃത്തി പൂർത്തീകരിച്ചത്.
യു.എ.ഇ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, അബൂദബി കീരീടാവകാശി എന്നിവരുടെ ഒാഫിസുകൾ ഇൗ കൊട്ടാരത്തിലാണ്. യു.എ.ഇ മന്ത്രിസഭ യോഗം, ഫെഡറൽ സുപ്രീം കൗൺസിൽ യോഗം എന്നിവ ചേരുന്നതും ഇവിടെയാണ്. 2015 മുതൽ ലോക നേതാക്കൾക്ക് ആതിഥ്യമരുളുന്നതും ഇവിടെയാണ്. ഫ്രാൻസിസ് മാർപാപ്പ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ തുടങ്ങിയവരെ ഇൗ കൊട്ടാരത്തിലാണ് സ്വീകരിച്ചത്. ഷി ജിൻപിങ്ങിന് ‘ഒാർഡർ ഒാഫ് സായിദ്’ സമ്മാനിച്ചതും ഇവിടെ വെച്ചാണ്.
വൈകുന്നേരം കൊട്ടാര മുഖപ്പിന് കൂടുതൽ വശ്യത നൽകുന്ന ലൈറ്റ്^സൗണ്ട് ഷോ ആസ്വദിക്കുകയും ചെയ്യാം. യു.എ.ഇയുടെ ഭൂത^വർത്തമാന^ഭാവി കാലങ്ങൾ പ്രതിഫലിപ്പിക്കുന്ന ‘കഥ’യാണ് മൂന്ന് ഭാഗങ്ങളായി ലൈറ്റ്^സൗണ്ട് ഷോയിൽ അവതരിപ്പിക്കുക. വിഷൻ 2021 ദേശീയ അജണ്ടയുടെ ഭാഗമായ വൈജ്ഞാനികാടിസ്ഥാനമായ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം എന്ന യു.എ.ഇയുടെ നയത്തിന് അനുസൃതമായാണ് കൊട്ടാരം സന്ദർശകർക്കായി തുറക്കാനുള്ള തീരുമാനം. നടപടി കൂടുതൽ വിനോദസഞ്ചാരികളെ അബൂദബിയിലേക്ക് ആകർഷിക്കും.
2018ൽ 1.027 കോടി വിനോദസഞ്ചാരികളാണ് അബൂദബയിലെത്തിയത്. ലൂവർ അബൂദബി തുറന്ന് ഒരു വർഷത്തിനകം പത്ത് ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. നവീകരിച്ച ഖസ്ർ അൽ ഹുസ്ൻ ഇൗയിടെ തുറന്നതും അബൂദബിയിലേക്കുള്ള വിനോദസഞ്ചാരികളുശട എണ്ണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.