ദര്‍ബ്, മവാഖിഫ് പ്രവര്‍ത്തനം പഴയതുപോലെ തുടരുമെന്ന്
അധികൃതര്‍ അബൂദബി: പ്രവര്‍ത്തന ദിവസങ്ങളില്‍ മാറ്റംവരുത്തിയെങ്കിലും അബൂദബിയിൽ തെരുവുകളിലെ പെയ്ഡ് പാര്‍ക്കിങ്(മവാഖിഫ്), ടോള്‍ ഗേറ്റ് (ദര്‍ബ്) സംവിധാനങ്ങള്‍ നിലവിലെ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ വാരാന്ത്യ നിയമമനുസരിച്ച് തങ്ങളുടെ സര്‍വീസുകള്‍ പുനക്രമീച്ചതായി അറിയിച്ച ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് മവാഖിഫ്, ദര്‍ബ് സംവിധാനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പഴയതുപോലെ തന്നെ തുടരുമെന്ന് അറിയിച്ചത്.
ശനി മുതല്‍ വ്യാഴം വരെ രാവിലെ ഏഴുമുതല്‍ 9 വരെയും വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഏഴുവരെയാണ് ദര്‍ബ് ടോള്‍ഗേറ്റ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളിലും അവധിദിനങ്ങളിലും ടോള്‍ സൗജന്യമായിരിക്കും. മവാഖിഫ് പ്രവര്‍ത്തനം ശനിമുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ ഉച്ച 12 വരെയാണ് ഉണ്ടാവുക.
ശനി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ 4 ദിര്‍ഹമാണ് ടോള്‍ ഗേറ്റുകളില്‍ ഒരു വാഹനം അടക്കേണ്ടത്. ഒരുദിവസത്തേക്ക് ആകെ 16 ദിര്‍ഹവും മാസത്തേക്ക് 200 ദിര്‍ഹവും നല്കിയാല് മതി. ഒന്നില്‍ കൂടുല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ വാഹനത്തിന് ഒരു മാസത്തേക്ക് 150 ദിര്‍ഹവും അതിനു മുകളില്‍ ഉള്ള ഓരോ വാഹനത്തിനും 100 ദിര്‍ഹം വീതവും നല്കിയാല് മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.