ദുബൈ: മുഹൈസിനയിലെ വാസൽ ഒയാസിസ് 2കമ്മ്യൂണിറ്റി മലയാളി കൂട്ടായ്മയുടെ ഭാഗമായ ‘ഒയാ സിസ് സൈക്ലിങ് ക്ലബ്’ നടത്തി വന്ന 200 കിലോമീറ്റർ സൈക്ലിങ് ചലഞ്ചിെൻറ കൊട്ടിക്കലാശവും ക്ലബ് ജഴ്സിപ്രകാശനവും ഖവാനീജിലെ ഖുറാനിക് പാർക്ക് സൈക്ലിങ് ട്രാക്കിൽ നടന്നു. എമിറാത്തി സൈക്ലിസ്റ്റും അബൂദബി കൊമേഴ്സ്യൽ ബാങ്ക്മാനേജരുമായ മുഹമ്മദ് സഅദി അൽ ഖാദിരി മുഖ്യാതിഥിയായി. യൂസഫ്് വന്ദന ,മുനീർ അബൂബക്കർ,മുഹമ്മദ് ജവഹർ,ജവഹർഫാറൂഖ് അലി ,സുകേഷ് ചന്ദ്രൻ ,ഫസലുൽ അഹമ്മദ്തുടങ്ങിയവരാണ് വിജയികൾ. 750 കിലോമീറ്റര്‍ ദൂരം സൈക്കിളിൽ പിന്നിട്ട യൂസഫ് വന്ദനയെ ചടങ്ങിൽ ആദരിച്ചു. ഹാഷിം ഹബീബുല്ലാഹ്,ഹസ്സൻ വി.പി ജവഹർമുഹമ്മദ് ,ഷിജു റഹ്മാൻ ,ഷാനിദ് മൊയ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.