അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒ.വി.ബി.എസ് ക്ളാസിന്റെ സമാപന ചടങ്ങ്
അൽഐൻ ഓർത്തഡോക്സ് ഇടവകയിൽ ഒ.വി.ബി.എസ് സമാപിച്ചു
അൽഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒ.വി.ബി.എസ് ക്ളാസ്സുകൾ സമാപിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം സമാപന സമ്മേളനം നടന്നു. ഇടവക വികാരി റവ. ഫാ. ജോൺസൺ ഐപ്പ് അധ്യക്ഷത വഹിച്ചു. ഓ.കെ.ആർ സൺഡേ സ്ക്കൂൾ ഡയറക്ടർ ജോൺ ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ഫാ. ബിജോയി മാത്യൂസ്, രാജു പോൾ, ഇടവക സെക്രട്ടറി ഫിലിപ്പ് എൻ.തോംസ്, അലക്സ് വർഗീസ്, സൺഡേ സ്ക്കൂൾ ഹെഡ്മാസ്റ്റർ ബെൻസി തരകൻ എന്നിവർ സംസാരിച്ചു.
ഇടവക ട്രസ്റ്റി ജേക്കബ് കെ. ഏബ്രഹാം, ഒ.വി.ബി.എസ് അദ്ധ്യാപകർ, വോളന്റിയേഴ്സസ്, ഒ.വി.ബി.എസ് വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.