ദുബൈ: ഓർമ പ്രവർത്തക സമിതി അംഗവും ഖിസൈസ് മേഖല സെക്രട്ടറിയും യു.എ.ഇ യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു ബോസ് കുഞ്ചേരിയയെ അനുസ്മരിച്ചു. കോവിഡ് കാലത്ത് ബോസ് നടത്തിയ ഇടപെടലുകൾ മറക്കാനാവാത്തതാണ്. കോവിഡിൽ വലഞ്ഞ യു.എ.ഇ പ്രവാസികൾക്കിടയിൽ ഇടതടവില്ലാത്ത സഹായവും സാന്ത്വനവുമായി മുന്നിൽ നിന്നിരുന്ന പ്രിയ സുഹൃത്തിന്‍റെ വിയോഗമുണ്ടാക്കിയ നടുക്കം നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് 'ഓർമ'ഭാരവാഹികൾ അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
ആഴമുള്ള വായനയും ചിന്തയും ബോധ്യങ്ങളും കൊണ്ടുനടക്കുകയും വ്യക്തി ജീവിതത്തിലും പൊതുയിടങ്ങളിലെ ഇടപെടലുകളിലും ഒരുപോലെ അത് കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന ആളായിരുന്നു ബോസ്. രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറവും മനുഷ്യനെ മനുഷ്യനായി ചേർത്തുനിർത്തുന്ന ബോസ് കുഞ്ചേരിയുടെ ഓർമകൾ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ഊർജമാകുന്നുവെന്ന് 'ഓർമ'അനുസ്മരണത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.