ഓർമ ബാലവേദി സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
ദുബൈ: ‘ഓർമയിൽ ഒരു ശിശിരം’ എന്ന പേരിൽ ഓർമ ബാലവേദി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അൽ മാരിഫ് സ്കൂളിൽ നടന്ന ക്യാമ്പിൽ ഇരുനൂറിലേറെ കുട്ടികൾ പങ്കെടുത്തു.
എഫ്.കെ.എസ്.എസ്.പി പ്രവർത്തകൻ ദിവാകരൻ, പി.പി. അഷ്റഫ്, സുനിൽ ആറാട്ട്കടവ്, ബാബുരാജ് ഉറവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പ് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ മുതിർന്ന കുട്ടികൾക്കായി മൊബൈൽ ഫോൺ അമിതോപയോഗം സംബന്ധിച്ച കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു. സാനിയാസ് പാറപ്പുറത്ത് ക്ലാസെടുത്തു. സമാപനചടങ്ങ് കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടത് വർത്തമാനകാലത്ത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലവേദി ജോ. കൺവീനർ ശ്രീലാൽ അധ്യക്ഷത വഹിച്ചു. ഓർമ പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, സെക്രട്ടറി ജിജിത അനിൽകുമാർ, ദിവാകരൻ മാസ്റ്റർ, ജയപ്രകാശ്, ബാലവേദി പ്രസിഡന്റ് ഇഷാൻ, സെക്രട്ടറി ആഗ്നേയ എന്നിവർ ആശംസയർപ്പിച്ചു. ബാലവേദി കൺവീനർ ലിജിന സ്വാഗതവും ജോ. കൺവീനർ മിനി ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.