അജ്മാൻ മലപ്പുറം ജില്ല മീലാദ് കോൺഫറൻസ് കെ.എം.സി.സി അജ്മാൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി മീലാദ് കോൺഫറൻസ് അജ്മാൻ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ചു. മുഖ്യാതിഥിയായിരുന്ന സജ്ജാദ് അലി ബാഹസ്സൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് നാസർ കോട്ടാരത്ത് അധ്യക്ഷത വഹിച്ചു. അജ്മാൻ കെ.എം.സി.സി
പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഇബ്രാഹീം കുട്ടി കിഴിഞ്ഞാലിൽ ആശംസപ്രസംഗവും ഇസ്ഹാഖ് വാഫി പെരിന്തൽമണ്ണ മുഖ്യപ്രഭാഷണവും നടത്തി. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് ഒരുക്കിയ ഫോർ വയനാട് ആപ്പിലൂടെ അജ്മാൻ മലപ്പുറം ജില്ല കെ.എം.സി.സിയിൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചു നൽകിയ മണ്ഡലം കമ്മിറ്റികളെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കോമുചോലക്കുണ്ട്, മുനീർ കുറുവമ്പലം, അഫ്സാർ ബലദിയ്യ, ബൻഷാദ്, ശംസു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൂപ്പി, അജ്മാൻ ഹാദിയ പ്രസിഡന്റ് മൂസ ഹുദവി, സംസ്ഥാന ഭാരവാഹികളായ റസാഖ് വെളിയങ്കോട്, പി.ടി. മൊയ്തു, റഷീദ് എരമംഗലം, ഹാഷിം, ഹസനാർച്ച, അഷറഫ് നീർച്ചാൽ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ കാരാതോട് സ്വാഗതവും ട്രഷറർ ലത്തീഫ് ടി.എൻ പുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.