ദുബൈ കെ.എം.സി.സി തൃശൂർ ജില്ല സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. മുഹമ്മദ് കാസിം
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: രാജ്യത്തിന്റെ 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി മെഡിക്കൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ജമാൽ മനയത്തിന്റെ അധ്യക്ഷതയിൽ അൽ ഷിഫാ അൽ ഖലീജ് മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ക്യാമ്പ് ഡോ. മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു.
ഡോ. ഇജാസ് കാദർ, ഡോ. തസ്നിം കാസിം, ഷബീബ് പുന്നോത്ത് ജില്ല ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, സത്താർ കരൂപ്പടന്ന, സെക്രട്ടറി പരിപാടിയുടെ ചെയർമാൻ ആർ.വി.എം മുസ്തഫ, ജനറൽ കൺവീനർ മുഹമ്മദ് അക്ബർ ചാവക്കാട്, കൺവീനർമാരായ ബഷീർ സൈദ്, മുസ്തഫ വടുതല എന്നിവർ നേതൃത്വം നൽകി.
വിവിധ മണ്ഡലം ഭാരവാഹികളായ സത്താർ മാമ്പ്ര, ബഷീർ വരവൂർ, ശകീർ കുന്നിക്കൽ എന്നിവർ സംബന്ധിച്ചു. ആരോഗ്യ വകുപ്പിന്റെ രക്തദാന സെന്ററിൽ നടന്ന പരിപാടിയിൽ രക്തദാന ക്യാമ്പ് ദുബൈ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂരും ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.