വിദ്യാര്‍ഥികളുമായി പ്രതിപക്ഷ നേതാവിന്‍റെ സംവാദം ഇന്ന്
ദുബൈ: യു.എ.ഇയിൽ 44 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംവദിക്കും. സെപ്റ്റംബർ പത്തിന് രാവിലെ 11ന് അജ്മാന്‍ ജര്‍ഫിലെ, ഹാബിറ്റാറ്റ് സ്‌കൂളിലാണ് പരിപാടി. ആഗോള പ്രതിസന്ധികളുടെ കാലത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍, ഭാവി തലമുറയെ സജ്ജമാക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് വി.ഡി. സതീശന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കും.
സുസ്ഥിര, നെറ്റ് സീറോ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. സ്‌കൂളിലെ വിവിധ രാജ്യക്കാരായ ഇരുന്നൂറിലധികം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികൾ പങ്കെടുക്കും. നേരത്തെ, കേരളത്തിലെ മഴക്കെടുതി മൂലം പ്രതിപക്ഷ നേതാവിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍, മാറ്റിവെച്ച പരിപാടിയാണ് ചൊവ്വാഴ്ച നടത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച രാത്രി യു.എ.ഇയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.