അബൂദബി: 30 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവർക്കായി ഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസ് അബൂദബി 2026 എന്ന പേരില്‍ കായിക മത്സരം സംഘടിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 16 വരെയാണ് ഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസ് അരങ്ങേറുക. ഈ ഗണത്തില്‍ പശ്ചിമേഷ്യയില്തന്നെ ആദ്യത്തെ പരിപാടിയായ മാസ്റ്റേഴ്സ് ഗെയിമില്‍ 33 വ്യത്യസ്തമായ കായിക ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍നിന്നായി കാല്‍ലക്ഷത്തിലധികം പേര് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സായിദ് സ്പോര്‍ട്സ് സിറ്റി, ഹുദൈരിയാത്ത് ദ്വീപ്, അല്‍ ഐന്‍ അഡ്വഞ്ചര്‍, അഡ്നെക്, അബൂദബി ഫാല്‍കണേഴ്സ് ക്ലബ് തുടങ്ങി 18 പ്രധാന കേന്ദ്രങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ നിവാസികള്‍ക്ക് 275 ദിര്‍ഹമും അന്താരാഷ്ട്ര കായിക താരങ്ങള്‍ക്ക് 550 ദിര്‍ഹമുമാണ് രജിസ്ട്രേഷന് ഫീസ്. 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് നീന്തലില്‍ പങ്കെടുക്കാം. റഗ്ബിയില്‍ 27 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പങ്കെടുക്കാനാവുക. നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും 100 ദിര്‍ഹമാണ് ഫീസ്. ഡിസംബര്‍ 31 ആണ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള അവസാന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.