അബൂദബി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവാവില്‍നിന്ന് കൈക്കലാക്കിയ 5000 ദിര്‍ഹവും നഷ്ടപരിഹാരമായി 2000 ദിര്‍ഹവും നല്കാന് രണ്ട് പ്രതികള്‍ക്ക് നിര്‍ദേശം നല്കി അബൂദബി സിവില്‍ ഫാമിലി കോടതി. പരാതിക്കാരന്റെ കോടതിച്ചെലവും വഹിക്കാന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു.
അബൂദബിയിലെ പ്രമുഖ റസ്റ്റാറന്റില്‍ നിന്ന് ചിക്കൻ വിഭവം ഡിസ്കൗണ്ടില്‍ നല്‍കുന്നുവെന്ന ഓണ്‍ലൈന്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.
ഈ പരസ്യത്തിൽ പ്രതികരിച്ച യുവാവിനോട് തട്ടിപ്പുകാര്‍ 11 ദിര്‍ഹം അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ഇതിനായി ലിങ്ക് അയച്ചുനല്‍കുകയും ചെയ്തു.
ഈ ലിങ്ക് തുറന്നതോടെ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 5000 ദിര്‍ഹം നഷ്ടമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരാതിക്കാരന് കോടതിയെ സമീപിച്ചു.
താന്‍ നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരവും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു.
കേസ് പരിഗണിച്ച കോടതിക്ക് പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്നു ബോധ്യപ്പെടുകയും പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
അതേസമയം പ്രതികൾ രണ്ട് പേരും മുമ്പ് ക്രിമിനല്‍ കോടതി മൂന്നു മാസത്തെ തടവിനും 20,000 ദിര്‍ഹം വീതം പിഴക്കും ശിക്ഷിക്കപ്പെട്ടിരുന്നവരാണെന്നും ശിക്ഷ പൂര്‍ത്തിയാക്കുന്നതോടെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നതാണെന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.