ഒാൺലൈൻ ഇൗദൊരുക്കി മലർവാടി കൂട്ടായ്​മ

ദുബൈ:  അകലങ്ങളിൽ അടുക്കാൻ ഇത്തിരി നേരം പ്രമേയത്തിൽ തൃശൂർ കിഴുപ്പിള്ളിക്കര ദേശത്തെ യു.എ.ഇ പ്രവാസികളുടെ മലർവാടി കൂട്ടായ്​മ ഒരുക്കിയ ഒാൺലൈൻ ഇൗദ്​ സംഗമം ശ്രദ്ധേയമായി. യു.എ.ഇക്കാർക്ക്​ പുറമെ വിവിധ ഗൾഫ്​ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിലും താമസിക്കുന്ന കിഴുപ്പുള്ളിക്കരക്കാരും മലർവാടി അഭ്യൂദയകാംക്ഷികളും സംഗമത്തിൽ ആവേശപൂർവം പങ്കുചേർന്നു.

കൂട്ടായ്​മ മുഖ്യ സംഘാടകൻ മുഹമ്മദ്​ മുൻസീർ മുൻകൈയെടുത്ത്​ ഒരുക്കിയ പരിപാടിയിൽ വി.എ. അബ്​ദുറഹ്​മാൻ കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അബ്​ദു റഹ്​മാൻ ഇൗദ്​ സന്ദേശം നൽകി.   ഹുനൈൻ ഷാജഹാ​​െൻറ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിന്​ പി.എം.മിർസാദ്  സ്വാഗതം ആശംസിച്ചു. 

വി.എ. അഷ്റഫ്,പി.എം.മൻസൂർ, പി.കെ.സിദ്ധീഖ്, പി.എം.മിരീഫ് എന്നിവർ പ്രവാസികളുടെ പെരുന്നാൾ എന്ന വിഷയത്തിൽ  സംസാരിച്ചു . തുടർന്നു മലർവാടി കലാകാരൻമാരുടെ പരിപാടികളും  ഹസീബും സംഘവും അവതരിപ്പിച്ച ഖവാലിയും അരങ്ങേറി. നൂറോളം കുടുംബങ്ങൾ പ​െങ്കടുത്ത പരിപാടി മുൻസീർ, ഹാരിസ് , ഷെഫീർ , അബ്​ദുൽ അസീസ് , ഷിഹാബ് , ഷാജഹാൻ തുടങ്ങിയവർ  വിവിധ സ്ഥലങ്ങളിലിരുന്ന് നിയന്ത്രിച്ചു.
 

Tags:    
News Summary - Online Eid Celebration Malarvadi-gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.