ദുബൈ: ദേശീയദിനത്തോടനുബന്ധിച്ച് എമിറേറ്റിൽ പുതിയ ഫെറി ടൂർ സേവനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റ ഫെറി ടിക്കറ്റിൽ മൂന്ന് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാം. ടി.ആർ 17 എന്ന ഫെറി സർവിസിലൂടെ രണ്ടുദിവസങ്ങളിലും വൈകീട്ട് നാലുമണി മുതൽ അർധരാത്രി 12.30 വരെ ദുബൈ ഫെസ്റ്റിവൽ, ജദ്ദാഫ്, ക്രീക്ക് ഹാർബർ എന്നീ സ്റ്റേഷനുകളിലേക്ക് യാത്രചെയ്യാം.
25 മിനിറ്റ് ഇടവേളകളിൽ സേവനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് മികച്ച യാത്രാ സേവനങ്ങൾ ലഭ്യമാക്കാനായി ദുബൈ മെട്രോ, ട്രാം, പൊതു ബസ്, അബ്ര, വാട്ടർ ടാക്സി എന്നിവയുടെ പ്രവർത്തനസമയവും നീട്ടിയിട്ടുണ്ട്. അവധി ദിനങ്ങളിൽ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വൈവിധ്യമാർന്ന യാത്രാ സേവനങ്ങൾ നൽകാനാണ് അതോറിറ്റി ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.