ദുബൈ: കാത്തുകാത്തിരുന്ന് ഓണമിങ്ങെത്തിയപ്പോൾ ഓഫറുകളുടെ ഓണസദ്യയൊരുക്കി സഫീർ മാർക്കറ്റ്. പഴവും പച്ചക്കറിയും പായസക്കൂട്ടുമടക്കം സദ്യവട്ടങ്ങൾക്കാവശ്യമായ സകല സാധനങ്ങളും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സഫീറിലെത്തിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഓഫറുകളുമായാണ് സഫീർ മാർക്കറ്റിന്റെ ഇത്തവണത്തെ വരവ്.
കേരളത്തിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിച്ച പച്ചക്കറികളും വിൽപനക്കുണ്ട്. ഓണത്തെ വരവേൽക്കാൻ സഫീർ മാർക്കറ്റിനുള്ളിൽ പ്രത്യേകം തീർത്ത ചുണ്ടൻ വള്ളത്തിലാണ് പഴം, പച്ചക്കറികൾ അണിനിരത്തിയിരിക്കുന്നത്. വാഴയില പച്ചടി, കിച്ചടി, പാൽപായസം വരെ സദ്യക്കാവശ്യമായ വസ്തുക്കൾ ഇവിടെ കാണാം. വാഴയിലക്ക് 60 ഫിൽസാണ് നിരക്ക്. 4.95 ദിർഹം നൽകിയാൽ പച്ചക്കറിക്കിറ്റ് ലഭിക്കും. സാമ്പാറിനാവശ്യമായ പച്ചക്കറികൾ ഇതിലുണ്ടാവും. വെള്ളരി, മത്തങ്ങ, ചേന, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം ഫ്രഷായി മിതമായ നിരക്കിൽ ലഭിക്കും.
ഇതിന് പുറമെ പായസക്കൂടുകളും ഇവിടെ കാണാം. ഓണം ആഘോഷിക്കാനാവശ്യമായ പരമ്പരാഗത ഉൽപന്നങ്ങളും സഫീറിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും വസ്ത്രങ്ങൾക്കുമെല്ലാം വമ്പൻ ഓഫറാണ് സഫീർ മാർക്കറ്റ് നൽകുന്നത്. സഫീറിന്റെ അൽ നഹ്ദ, റോള, കിങ് ഫൈസൽ, ഖോർഫുഖാൻ, മുസഫ, ഖലീഫ, അജ്മാൻ, കബീസി, ഫുജൈറ, നഖീൽ, ദൈദ്, ദേര തുടങ്ങിയ ഔട്ട്ലെറ്റുകളിലെല്ലാം ഓണം ഉൽപന്നങ്ങൾ തയാറാണ്. ഇതിന് പുറമെ, സെപ്റ്റംബർ 17, 18 തീയതികളിൽ 'ഗൾഫ് മാധ്യമ'വുമായി ചേർന്ന് ഇവിടെ 'ഓണോത്സവ'വും ഒരുക്കുന്നുണ്ട്. വടംവലി, പൂക്കളം, പാചകമത്സരം, ദമ്പതിമത്സരം, പായസമത്സരം, ചിത്രരചന തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.