???????????????? ?????? ?????????? ????????? ??? ????????????. ??? ??????? ????????? ????????? ??????

ആഘോഷമായി ഓണപ്പെരുന്നാള്‍

ദുബൈ: പ്രവർത്തി ദിവസത്തിലെത്തിയ തിരുവോണം ഒാഫീസിലും ​േജാലി സ്​ഥലത്തും റസ്​റ്റോറൻറുകളിലുമായി മലയാളി ആഘോഷിച്ചു. പുക്കളമിട്ടും മ​ാവേലി വേഷം കെട്ടിയും മലയാളത്തി​​െൻറ ആഘോഷം യു.എ.ഇയിലെമ്പാടും നിറഞ്ഞുനിന്നു.മലയാളികൾ കൂടുതലുള്ള ഒാഫീസുകളെല്ലാം ഒാണം മൂഡിലായിരുന്നു. ഫിലിപ്പിനോകളും നേപ്പാളികളും യൂറോപ്യന്മാരും വരെ കസവ്​ സാരിയും മുണ്ടുമുടുത്ത്​ മലയാളികൾക്കൊപ്പം ചേർന്നു. ഒാണം തങ്ങളുടെ കൂടി ആഘോഷമാണെന്ന മട്ടിലായിരുന്നു മറുനാട്ടുകാരും. പായസമടക്കമുള്ള സദ്യ മിക്കവരും ആസ്വദിച്ചു.ത​ൂശനിലയിലെ സദ്യ സ്​പൂൺ​കൊണ്ടാണ്​ വിദേശികൾ പലരും കഴിച്ചത്​. മലയാളികളെപോലെ ‘വിസ്​തരിച്ച്​’ ഉണ്ടവരും നിരവധി.

റസ്​റ്റോറൻറുകളിൽ വലിയ തിരക്കാണ്​ ഒാണ സദ്യക്ക്​ അനുഭവപ്പെട്ടത്​. വൈകിട്ട്​ വരെ സദ്യ വിളമ്പിയിട്ടും പ്രധാന റസ്​റ്റോറൻറുകൾക്ക്​ ആവ​ശ്യക്കാർക്ക്​ മുഴുവൻ നൽകാനായില്ല. രാവിലെ മുതൽ തന്നെ സദ്യ വിളമ്പാനും പാർസൽ അയക്കാനും തുടങ്ങിയിരുന്നു. സ്​ഥാപനങ്ങളിൽ നിന്ന്​ നേരത്തെ ബുക്ക്​ ചെയ്​ത്​ ജീവനക്കാർ കൂട്ടത്തോടെ റസ്​റ്റോറൻറുകളിലെത്തി. വരും ദിവസങ്ങളിലും പലയിടത്തും ഒാണസദ്യയും ആഘോഷവും തുടരും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ഒാണാഘോഷ പരിപാടി ഇനിയുള്ള വാരാന്ത്യ ദിനങ്ങളിലായിരിക്കും. തിരുവോണ ദിവസം വൈകി​േട്ടാടെ തെരുവുകളും മാളുകളും മലയാളി കുടുംബങ്ങൾ കൈയടക്കി. മുണ്ടുടുത്ത്​ തന്നെയായിരുന്നു മിക്കവരും പുറത്തിറങ്ങിയത്​. മിക്ക മാളുകളിലും ചെണ്ടമേളവും പുലികളിയുമെല്ലാമുണ്ടായിരുന്നു. 

യു.എ.ഇ എക്​സ്​ചേഞ്ചി​​​െൻറ ദുബൈ ഖിസൈസിലെ കൺട്രി ഒാഫീസിൽ ചൊവ്വാഴ്​ച വിപുലമായ പരി​പാടികളും മത്സരങ്ങളുമായാണ്​ ജീവനക്കാർ ഒാണം ആഘോഷിച്ചത്​. വിവിധ രാജ്യക്കാരായ ജീവനക്കാർ ഭൂരിഭാഗവും കേരളീയ വേഷത്തിലാണ്​ എത്തിയത്​. താലപ്പൊലിയും​ കൈകൊട്ടിക്കളിയും ഒാണപ്പാട്ടും ചെണ്ടമേളവും പൂക്കളമിടലും കമ്പവലി മത്സരവുമെല്ലാമായി ഒാഫീസിനെ മറ്റൊരു കേരളമാക്കി. വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. യു.എ.ഇ എക്​സ്​ചേഞ്ച്​ കൺട്രി ഹെഡ്​ അബ്​ദുൽ കരീം അൽകായിദ്​ നേതൃത്വം നൽകി.

ചില ഓഫീസുകളിലെ കമ്പ്യുട്ടറുകള്‍ക്ക് മുന്നില്‍ മാവേലിയിരുന്ന് ജോലി ചെയ്യുന്ന കാഴ്ച്ചയും തിരുവോണ പൂവിളിയായി. മേലധികാരി മാവേലി വേഷം കെട്ടി ഓഫീസിലത്തെിയപ്പോള്‍ ഓഫീസ് ബോയ് വാമന വേഷം കെട്ടിയാണ് എത്തിയത്. മാവേലിക്ക് ചായയുമായി പോകുന്ന വാമനനും കൗതുകമായി. മെട്രോയിലും ബസുകളിലും നിരത്തുകളിലും കോടിയുടുത്ത നാരികളും മുണ്ടുടുത്ത പുരുഷന്‍മാരും. 
ബാച്​ലര്‍ മുറികളിലും  ആഘോഷത്തിന് തെല്ലും കുറവ് വന്നില്ല.

Tags:    
News Summary - onam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.