വടകര എൻ.ആർ.ഐ ഫോറം അബൂദബി സംഘടിപ്പിച്ച ഓണം-ഗാന്ധിജയന്തി ആഘോഷം
അബൂദബി: വടകര എൻ.ആർ.ഐ ഫോറം അബൂദബിയുടെ ആഭിമുഖ്യത്തിൽ ഓണം-ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയോട് അനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സര വിജയികൾക്ക് ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ സമ്മാനം വിതരണം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് കുമാർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, അബൂദബി കമ്യൂണിറ്റി പൊലീസ് ഓഫിസർ ആയിഷ അൽഷാഹി, വിവിധ സംഘടന ഭാരവാഹികൾ, ബിസിനസ് പ്രമുഖർ എന്നിവർ പങ്കെടുത്തു. ഓണസദ്യ, ഫോറം കലാകാരന്മാരുടെ കലാപരിപാടികൾ, ചെണ്ടമേളം, ഓണപ്പൊട്ടൻ എന്നിവ പരിപാടിക്ക് മികവ് നൽകി. ഇന്ദ്ര തയ്യിൽ, ബഷീർ റെയിൻബോ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുൽ ബാസിത് കായക്കണ്ടി, യാസർ അറഫാത്ത് കല്ലേരി, ജയകൃഷ്ണൻ, റജീദ് പട്ടോളി, സുരേഷ് കുമാർ ടി.കെ, രാജേഷ് എം, സന്ദീപ് ടി.കെ, വികാസ്, ലമിനാ യാസർ, അഷിക, അജിത്, അനൂപ്, ഷംസീർ ആർ.ടി, സമീർ സി.കെ, ബിജു കൊയിലാണ്ടി, റിയാസ് മൂടാടി തുടങ്ങിയവർ നേതൃത്വം നൽകി. ബഷീർ കപ്ലിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജിത്ത് പുനത്തിൽ സ്വാഗതവും യാസർ പയ്യോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.