കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു.എ.ഇ ചാപ്റ്ററിന്‍റെ ഓണാഘോഷം

ദുബൈ: കൊല്ലം ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു.എ.ഇ ചാപ്റ്ററിന്‍റെ ഓണാഘോഷം ഞായറാഴ്ച അജ്‌മാൻ അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.കവിയും ഗാനരചയിതാവുമായ വയലാർ ശരച്ഛന്ദ്ര വർമ ഉദ്ഘാടനം ചെയ്യും. തിരുവാതിരകളി, വടംവലി, ഉറിയടി തുടങ്ങിയ ഓണക്കളികളും കലാകായിക മത്സരങ്ങളും നടക്കും.യു.എ.ഇയിലെ പ്രമുഖ നാടൻ പാട്ടുസംഘമായ 'ഉറവ്' അവതരിപ്പിക്കുന്ന മെഗാ നാടൻപാട്ട് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0503041568.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.