ദുബൈ: കോവിഡിെൻറ വകഭേദമായ ഒമിക്രോൺ വ്യാപകമായതോടെ വിവിധ രാജ്യങ്ങൾ യാത്രാനടപടികൾ വീണ്ടും കർശനമാക്കുകയാണ്. ഇതിനിടെയാണ് വിദേശത്തുനിന്നെത്തുന്നവർക്ക് കേരളത്തിൽ ഏഴ് ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി എന്ന വാർത്ത പരന്നത്. ഇതോടെ പ്രവാസികൾ ആശയക്കുഴപ്പത്തിലായി. യഥാർത്ഥത്തിൽ ആർക്കാണ് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ?.
കഴിഞ്ഞ വർഷം സർക്കാർ പുറത്തിറക്കിയ നിർദേശം അനുസരിച്ച് എല്ലാവർക്കും ഏഴ് ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. ഈ നിർദേശം ഇപ്പോഴും നിലവിലുണ്ട്. ഇത് കർശനമാക്കുമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ഈ കർശന നിരീക്ഷണം.
നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ, ഗൾഫിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറൻറീൻ വീണ്ടും കർശനമാക്കില്ലെന്നാണ് അറിയുന്നത്.
കേരളത്തിൽ ഏഴ് ദിവസം ക്വാറൻറീൻ നിർബന്ധമാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസികൾ ക്വാറൻറീനിൽ കഴിയാറില്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കുറഞ്ഞതും വാക്സിനേഷനെടുത്തതുമാണ് കാരണം. മാത്രമല്ല, ഗൾഫിൽ നിന്ന് കോവിഡ് പരിശോധന ഫലവുമായി എത്തുന്ന ഇവർക്ക് വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. രണ്ട് പരിശോധന കഴിഞ്ഞെത്തുന്നതിനാലാണ് പ്രവാസികൾക്ക് ക്വാറൻറീൻ ഒഴിവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.