ഒമാന്‍ - സൗദി ഹൈവേ: യാത്ര ചെയ്​തത്​ നാല്​ ലക്ഷത്തോളം പേർ

മസ്കത്ത്​: ഒമാന്‍ - സൗദി റോഡ് വഴി ഈ വർഷം ഇതിനകം നാല്​ ലക്ഷത്തോളംപേർ യാത്ര ചെയ്തതായി ഗതാഗത, വാര്‍ത്ത വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്​വാലി പറഞ്ഞു.

ഒമാന്‍ -സൗദി ഫോറത്തിന്റെ ഭാഗമായി മേഖലയില്‍ വിവിധ സഹകരണങ്ങള്‍ ഇരു രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്ക് കടത്തും മൂന്നിരട്ടി വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Oman - Saudi Highway: Around 400,000 people traveled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.