ഷാർജ: യു.എ.ഇയിൽ ഒലിവ് റിഡ്ലി കടലാമകൾ പ്രജനനം നടത്തിയതിെൻറ തെളിവ് കണ്ടെത്തി. ഷാർജയിലാണ് ഒലിവ് റിഡ്ലി കടലാമകളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഷാർജ പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റി (ഇ.പി.എ.എ) അറിയിച്ചു. ഇൻറർനാഷനൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്വർ (ഐ.യും പി.എൻ) 'വൾനറബിൾ' എന്ന് വിശേഷിപ്പിക്കുന്ന ഒലിവ് റിഡ്ലി കടലാമ, ലോകത്തിലെ ആറ് സമുദ്ര കടലാമ ഇനങ്ങളിൽ രണ്ടാമത്തെ ഏറ്റവും ചെറുതും സമൃദ്ധമായി കാണപ്പെടുന്നതുമാണ്. ഷാർജയുടെ ഈസ്്റ്റ് കോസ്്റ്റ് എൻക്ലേവ് ഖോർ കൽബയിലെ കൽബ കിങ്ഫിഷർ റിട്രീറ്റിലെ കടൽത്തീരത്ത് നിന്ന് ഒരു കടലാമക്കുഞ്ഞ് കടലിലേക്ക് കടക്കുന്നത് അടുത്തിടെ നിരീക്ഷിച്ചതായാണ് ഇ.പി.എ.എ വ്യക്തമാക്കിയത്.
2012ൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറത്തിറക്കിയ 2012 ലെ എമീറി ഉത്തരവ് നമ്പർ 27 പ്രകാരം നേച്വർ റിസർവ് ആയി പ്രഖ്യാപിച്ച കൽബയിലെ അൽഖുര്‍റം സംരക്ഷിത പ്രദേശമാണ് കടലാമയെ കണ്ടെത്തിയ ഇടം. ലോകത്തിലെ ഏറ്റവും അപൂർവയിനം പക്ഷികളിൽ ഒന്നായ കോേളഡ് കിങ്ഫിഷറിെൻറ വാസസ്ഥലം കൂടിയാണ് ഈ മേഖല. കടലാമക്കുഞ്ഞിെൻറ ഫോട്ടോ ലഭിച്ച ശേഷം, പ്രജനനം നടത്തിയതിെൻറ തെളിവുകൾക്കായി അതോറിറ്റി ഒരു പരിശോധന സംഘത്തെ അയച്ചു എന്ന് വകുപ്പ് ചെയർപേഴ്സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു. കടൽത്തീരത്തിൻറ മധ്യഭാഗത്തും മുകൾ ഭാഗത്തും നിരവധി പാതകൾ സംഘം കണ്ടെത്തിയതോടെ ഒന്നിലധികം ആമകൾ വിരിഞ്ഞ് കടലിലേക്ക് നീങ്ങിയെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അൽ സുവൈദി വ്യക്തമാക്കി. നേരത്തെ ഗ്രീന്‍, ഹോക്സ്ബിൽ എന്നീ ഇനം ആമകൾ മാത്രമേ എമിറേറ്റ്സിൽ പ്രജനനം ചെയ്യുന്നതായി അറിയപ്പെട്ടിരുന്നുള്ളൂ.
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലും അറ്റ്ലാൻറിക് പ്രദേശത്തും മെക്സിക്കോയിലുമാണ് ഒലിവ് റിഡ്ലി ആമകളെ കാണപ്പെടുന്നത്. സാധാരണ 25 കിലോ മുതൽ 46 കിലോ വരെയാണ് ഇവയുെട ഭാരം. അപൂർവമായി 50 കിലോയിൽ കൂടുതല്‍ എത്തുന്നു. ചരിത്രപരമായി, ഒലിവ് റിഡ്ലി കടലാമ കനത്ത വാണിജ്യ ചൂഷണത്തിന് വിധേയമായിട്ടുണ്ട്, 1968 ൽ മെക്സിക്കോ തീരത്ത് നിന്ന് മാത്രം ഒരു ദശലക്ഷം എണ്ണത്തെ വേട്ടയാടി. സംരക്ഷണ ശ്രമങ്ങൾ വലിയ തോതിലുള്ള വാണിജ്യപരമായ ചൂഷണത്തിന് തടയിട്ടെങ്കിലും വാർഷിക നെസ്്റ്റിങ് നടത്തുന്ന പെണ്ആമകളുടെ മൊത്തം ആഗോള എണ്ണം 2004 ആയപ്പോഴേക്കും ഏകദേശം 20 ലക്ഷവും 2008 ഓടെ 850,000 വും ആയി കുറഞ്ഞു.മുട്ട ശേഖരണം, ഫിഷിങ് ഗിയറിൽ ആകസ്മികമായി പിടിക്കപ്പെടുക, കപ്പൽ ക്ഷതം, സമുദ്ര മാലിന്യങ്ങള്‍ ഭക്ഷിക്കുക എന്നിവ തുടർന്നുവരുന്ന ഭീഷണികളും ഇവയുടെ നാശത്തിന് വഴി വെക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇവയുടെ എണ്ണത്തിൽ ഭൂരിഭാഗവും ഇന്ത്യയിലെ ഒഡിഷ (ഒറീസ) പ്രദേശത്തെ ബീച്ചുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.