Posted On
date_range Updated On
date_range ജൂലൈയിൽ ഇന്ധന വില കുറയും
ദുബൈ: ജൂലൈയിൽ ഇന്ധന വിലയിൽ കുറവ് വരുത്താൻ ഇന്ധന വില നിർണ്ണയ കമ്മിറ്റി തീരുമാനിച്ചു.
പെട്രോളിന് രണ്ട് ശതമാനംവരെ കുറവായിരിക്കും ഉണ്ടാവുക. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയെ അടിസ്ഥാനമാക്കി ഉൗർജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിതരണകമ്പനികളുടെ പ്രതിനിധികളും ചേർന്നാണ് ഒാരോ മാസവും വില നിശ്ചയിക്കുക. അടുത്ത മാസം മുതൽ എണ്ണ ഉൽപാദനം കൂട്ടാൻ ഒെപക് തീരുമാനിച്ചിരുന്നു. പ്രതിദിനം 10 ലക്ഷം ബാരൽ വീതം ഉൽപാദനം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം നിലവിൽ വരുന്ന വില (ബ്രാക്കറ്റിൽ പഴയ വില). അൺ ലെഡഡ് പെട്രോൾ 98 സൂപ്പർ 2.56 (2.63) ദിർഹം. അൺ ലെഡഡ് പെട്രോൾ 95 സ്പെഷ്യൽ 2.45 (2.51) ദിർഹം. പെട്രോൾ ഇ പ്ലസ് 2.37 (2.44), ഡീസൽ 2.66(2.71).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.