Posted On
date_range Updated On
date_range ഡിസംബറിൽ ഇന്ധനവില വർധന; രണ്ട് വർഷത്തിനിടയിലെ കൂടിയ നിരക്ക്
അബൂദബി: ഡിസംബർ ഒന്ന് മുതൽ പെട്രോൾ വിലയിൽ 12 ഫിൽസ് വർധന. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യു.എ.ഇ ഉൗർജ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചത്.സൂപ്പർ 98 പെട്രോൾ വില 5.91 ശതമാനം വർധിച്ച് 2.15 ദിർഹമാകും. 2.03 ദിർഹമായിരുന്നു നവംബറിലെ വില. സ്പെഷൽ 95 പെട്രോൾ വില 1.92 ദിർഹത്തിൽനിന്ന് 2.04 ദിർഹമാകും. 6.25 ശതമാനമാണ് വർധന. ഇ പ്ലസ് പെട്രോൾ വില 1.85 ദിർഹത്തിൽനിന്ന് 1.97 ദിർഹമായി വർധിക്കും. വർധന 6.48 ശതമാനം. ഡീസൽവില 4.26 ശതമാനം വർധിക്കും. 2.11 ദിർത്തിൽനിന്ന് 2.20 ദിർഹമായാണ് വർധിക്കുക.രണ്ട് വർഷത്തോളമായി യു.എ.ഇയിലെ ഇന്ധനവില ആഗോള വിപണി വിലയിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണിരിക്കുന്നത്. ബെഞ്ച്മാർക്ക് വിലയെ അടിസ്ഥാനമാക്കി രാജ്യത്തെ എണ്ണവില നിശ്ചയിക്കാൻ ഉൗർജ മന്ത്രാലയം തീരുമാനിച്ചത് മുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.