Posted On
date_range Updated On
date_range കൊണ്ടോട്ടി സ്വദേശി മക്കയിൽ മരിച്ചു
മക്ക: മലയാളി ഹൃദയാഘാതംമൂലം മക്കയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് സ്വദേശി ചെക്കാൻ ചോല മുഹമ്മദ് എന്ന ബാവയാണ് (60) താമസസ്ഥലത്ത് മരിച്ചത്. 30 വർഷമായി മക്കയിലെ മിസ്ഫലയിൽ ലോഡ്ജ് ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ജൗഹർ ജിൻഷാദ്, ആഫിയ, ജുബൈരിയ. മരുമക്കൾ: സിയാദ്, സൽമാനുൽ ഫാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.