Posted On
date_range Updated On
date_range റാസൽഖൈമയിൽ മലയാളി ബാലിക നിര്യാതയായി
റാസൽഖൈമ: പനിയെ തുടർന്ന് അഞ്ചു വയസ്സുകാരി റാസൽഖൈമയിൽ മരിച്ചു. റാക് സ്റ്റീവൻ റോക ്കിൽ ജോലിചെയ്യുന്ന തൃശൂർ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫിെൻറ മകൾ ദിയ റോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പനിയെ തുടർന്ന് ശാം ആശുപത്രിയിൽ ചികിത്സ തേടി.
പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെയായിരുന്നു അന്ത്യം. റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെ.ജി. ടു വിദ്യാർഥിയാണ്. മാതാവ്: ജിനി. സഹോദരൻ: ജോൺ ജോബി. സംസ്കാരം ചൊവ്വാഴ്ച നാട്ടിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.