Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ മരിച്ചു
ദുബൈ: കൈരളി കലാകേന്ദ്രം ഭാരവാഹിയായിരുന്ന കൊടുങ്ങല്ലൂർ കോണത്തുകുന്ന് സ്വദേശി പിച്ചത്തറ മക്കാർ അലി (80 വയസ്സ് ) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അബൂദബിയിലെ ക്ലെവ്ലാൻഡ് ആശുപത്രിയിൽ നിര്യാതനായി. നാൽപ്പത് വർഷം ദുബൈയിലെ കമ്പനിയിൽ മാനേജരായി പ്രവർത്തിച്ചിരുന്നു.
അബൂദബിയിൽ മകെൻറ വസതിയിൽ ഒഴിവുകാലം ചിലവഴിക്കുവാൻ എത്തിയതായിരുന്നു. അബൂദബി പൈപ്പ് ഫാക്ടറിയിൽ ഉദ്യോഗസ്ഥനായ അജീബ് അലി മകനാണ്. ലഷീന (ഖത്തർ ) സിയാ (ബഹ്‌റൈൻ ) എന്നിവർ മക്കളാണ് . അറക്കൽ ലൈലയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.