Posted On
date_range Updated On
date_range ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിനി വിമാനത്തിൽ മരിച്ചു
അബൂദബി: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്വദേശിനി വിമാനത്തിൽ മരിച്ചു. ഉംറ കഴിഞ്ഞ് ജിദ്ദയിൽനിന്ന് അബൂദബിയിലേക്ക് വരികയായിരുന്ന പൂച്ചേങ്ങൽ വീട്ടിൽ ആയമ്മ (74) ആണ് മരിച്ചത്. തിങ്കളാഴ്ച ജിദ്ദയിൽനിന്ന് പ്രാദേശിക സമയം രാവിലെ 11.10ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയായിരുന്നു. ഉച്ചക്ക് 2.45ഒാെട അബൂദബിയിലിറങ്ങിയ ശേഷം കോഴിക്കോേട്ടക്കുള്ള വിമാനത്തിൽ യാത്ര തുടരാനായിരുന്നു ഇവർ ഉദ്ദേശിച്ചിരുന്നത്. മൃതദേഹം ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.