Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: സിലിക്കൺ ഒായാസിസ് അതോറിറ്റിയിലെ ഇൻഫ്യൂറ ടെക്കിൽ സോഫ്റ്റ്വെയർ കണ്‍സല്‍ട്ടൻറായിരുന്ന കോഴിക്കോട് സ്വദേശി ഫ്രെഡറിക് ജോര്‍ജ് മക്കാഡന്‍ (51) നിര്യാതനായി. കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ട ഡാൻസ്റ്റർ കോേട്ടജിൽ പരേതനായ പ്രഫ. വിൽസൺ എച്ച്. മക്കാഡെൻറയും (മലബാർ ക്രിസ്ത്യൻ കോളജ് ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവി) പരേതയായ ബിയാട്രിസ് മക്കാഡെൻറയും (റിട്ട. നഴ്സിങ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്) മകനാണ്.
ഭാര്യ: അമൽ. മകൻ: ഏഡം സഖറിയ മക്കാഡൻ. സഹോദരങ്ങൾ: അനില രേഖ മക്കാഡൻ (കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ അധ്യാപിക), സുചിത്ര സ്റ്റീവൻ സാമുവൽ (ഖലീജ് ടൈംസ് സപ്ലിമെൻറ് എഡിറ്റർ, ദുബൈ). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കോഴിക്കോട് വെസ്റ്റ്ഹിൽ സി.എസ്.െഎ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.