Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിയെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
അബൂദബി: കണ്ണൂർ സ്വദേശിയെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അബൂദബിയിൽ ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായിരുന്ന കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശി അഞ്ചാംപുര സനൂപ് കുമാറാണ് (40) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അബൂദബി മുസഫ ശാബിയയിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം അബൂദബി ഖലീഫ ആശുപത്രി മോർച്ചറിയിൽ.സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്ക് പോയിരുന്ന സനൂപ് കുമാർ നാല് ദിവസം മുമ്പാണ് അവധി കഴിഞ്ഞെത്തിയത്. പിതാവ്: ബാലകൃഷ്ണൻ. ഭാര്യ: അഖില. രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.