ഹൃദയാഘാതത്തെ തുടർന്ന് കാസർകോട്‌ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട്‌ സ്വദേശി ദുബൈയിൽ മരിച്ചു. ബേക്കൽ കോട്ടികുളം സ്വദേശി മുഹമ്മദ്‌ മുസ്തഫ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടർന്ന് വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സുബൈദ. മക്കൾ: മാസിൻ, യാസ്മിൻ. മയ്യിത്ത് തിങ്കളാഴ്ച വൈകീട്ട് അൽഖൂസ്‌ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - obit news dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.