ഒയാസിസ് ഇൻറർനാഷനൽ സ്കൂളിെൻറ പ്രതിവാര വാർത്താപത്രികയായ എക്കോസ്
അൽ ഐൻ: ഒയാസിസ് ഇൻറർനാഷനൽ സ്കൂളിെൻറ കാമ്പസ് റേഡിയോ സ്റ്റേഷനായ 'ട്യൂൺസ് ഓഫ് ഒയാസിസി'െൻറയും പ്രതിവാര വാർത്താപത്രികയായ എക്കോസിെൻറയും ഉദ്ഘാടനം നടന്നു.റേഡിയോയുടെ ഔദ്യോഗിക വെർച്വൽ ഉദ്ഘാടനം അബൂദബി പ്രവാസി ഭാരതി റേഡിയോ സ്റ്റേഷൻ ഡയറക്ടർ ചന്ദ്രസേനൻ നിർവഹിച്ചു. ഫാദർ ഓഫ് കമ്യൂണിറ്റി റേഡിയോ ഇൻ ഇന്ത്യ എന്നറിയപ്പെടുന്ന ഡോ. ആർ. ശ്രീധർ, സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് എന്നിവർ സംസാരിച്ചു.അഹല്യ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. വി.എസ്. ഗോപാലിെൻറ സന്ദേശം അക്കാദമിക് കോഒാഡിനേറ്റർ സ്മിത വിമൽ വായിച്ചു.
കുട്ടികളുടെ സർഗാത്മകതക്ക് റേഡിയോ ആവിഷ്കാരം എന്നതാണ് ട്യൂൺസ് ഓഫ് ഒയാസിസിെൻറ ലക്ഷ്യം.വിദ്യാർഥികളുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെ അവതരിപ്പിച്ച പരിപാടികളുടെ ഉദ്ഘാടന ചടങ്ങുകൾ സ്കൂളിൽ പ്രക്ഷേപണം ചെയ്തു. ട്യൂൺസ് ഓഫ് ഒയാസിസ് കമ്യൂണിറ്റി റേഡിയോയുടെ ടൈറ്റിൽ സോങ് തയാറാക്കിയത് സംഗീതാധ്യാപകൻ സേതുനാഥ് വിശ്വനാഥാണ്. ക്ലാസ് മുറികളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപകരിലേക്കും ജീവനക്കാരിലേക്കുമെത്തുക.
പ്രത്യേകമായി ഒരുക്കിയ റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.പ്രതിവാര വാർത്താപത്രികയായ 'എക്കോസ്- ദ സാഗ ഓഫ് ഒയാസിസി'െൻറ പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ്, ചീഫ് എഡിറ്റർ യൂനുസ് തെങ്ങിൽ, എഡിറ്റർ ബോർഡ് അംഗങ്ങളായ ഉമർ ഫാറൂഖ്, റഊഫ് ഒളവട്ടൂർ എന്നിവർക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.പഠന പ്രവർത്തനങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കുന്നതിനും അധ്യാപകരുടെയും കുട്ടികളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഓരോ ആഴ്ചയും വാർത്താപത്രിക ഇറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.