അൽഐൻ: ഒയാസിസ് ഇൻറർനാഷനൽ സ്കൂളിെൻറ പുതുതായി നിർമിച്ച സ്കൂൾ കെട്ടിേടാദ്ഘാടനം കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. പുതിയ കാലത്ത് അധ്യാപനരീതി പുനർനിർവചിക്കപ്പെടേണ്ടതുണ്ടെന്നും വിദ്യാർഥികളുടെ സ്വഭാവ രൂപവത്കരണത്തിലാണ് അധ്യാപകർ കൂടുതൽ ശ്രദ്ധിക്കേണ്ടെതന്നും സ്പീക്കർ പറഞ്ഞു.
അഹല്യ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. വി.എസ്. ഗോപാൽ, ക്രിയേറ്റിവ് എജുക്കേഷൻ സർവിസസ് എം.ഡി കെ.കെ. അഷ്റഫ്, സ്പോൺസർ അലി ഫഹദ് അലി ഫഹദ് അൽ നുഐമി, അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് മുസ്തഫ മുബാറഖ്, സയൻസ് ഇന്ത്യ ഫോറം പ്രസിഡൻറ് ഭൂപേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. യു.എ.ഇ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ പരിപാടിയിൽ അനുമോദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജയനാരായണൻ സ്വാഗതവും അക്കാദമിക് ഡയറക്ടർ സി.കെ.എ. മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. അഹല്യ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ ജീമി, അൽഅമരിയയിലാണ് അബൂദബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിെൻറ (അഡെക്) മാർഗനിർദേശങ്ങൾ അനുസരിച്ച്, വിശാലമായ കാമ്പസ് നിർമിച്ചിരിക്കുന്നത്. 2700ഓളം കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട് പുതിയ സ്കൂളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.