ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അവാർഡ് മീറ്റ് ഈ മാസം 14ന് അബു ഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. ജില്ല കമ്മിറ്റി സുവനീർ പ്രസിദ്ധീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം അന്ന് നടക്കും. ആക്ടിങ് പ്രസിഡന്‍റ് അബു ഷമീറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല ഉത്ഘാടനം ചെയ്തു.
സംസ്ഥാന, ജില്ല മണ്ഡലം ഭാരവാഹികളുടെ മക്കളിൽ പി.ജി, ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കും. ജില്ല കമ്മിറ്റിയുടെ വിപുലമായ പ്രവർത്തക സമിതിയോഗം ജൂൺ 28ന് ചേരാൻ തീരുമാനിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, സ്റ്റേറ്റ് പ്രവർത്തക സമിതിയംഗം മുഹമ്മദ് വെട്ടുകാട്, ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, ആർ.വി.എം. മുസ്തഫ, ബഷീർ പെരിഞ്ഞനം, സത്താർ മാമ്പ്ര, നൗഷാദ് ടാസ്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആക്ടിങ് സെക്രട്ടറി ഷമീർ പണിക്കത്ത് സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.