ഹമദ് അൽ കഅബി
അബൂദബി: ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ) ഡയറക്ടർ ജനറലായി ഹമദ് അലി മുഹമ്മദ് അൽ കഅബിയെ നിയമിച്ചുകൊണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.
2009ൽ എഫ്.എ.എൻ.ആർ സ്ഥാപിതമായതു മുതൽ അതിന്‍റെ ബോർഡ് ഓഫ് മാനേജ്‌മെന്‍റ് ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ അതോറിറ്റിയുടെ അടിത്തറ പാകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യു.എ.ഇ ആണവോർജ പദ്ധതിയുടെ എല്ലാ പ്രധാന നാഴികക്കല്ലുകളിലും നേരിട്ട് പങ്കാളിയായിരുന്നു. 2008 ഏപ്രിലിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായും അന്താരാഷ്ട്ര ആണവ സഹകരണത്തിനായുള്ള പ്രത്യേക പ്രതിനിധിയായും ഹമദ് അൽ കഅബിയെ യു.എ.ഇ വിദേശകാര്യ മന്ത്രി നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.