ഷാർജ: അക്കാഫ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ 3 ജൂൺ 1 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ ഷാർജ സഫാരി മാളിൽ അരങ്ങേറും. വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ 3 വേറിട്ട അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിന് അഞ്ജു ജോബർട്ട് (സെന്റ് തെരസാസ് കോളജ്, എറണാകുളം), രശ്മി റോയ് (വിമല കോളജ് തൃശൂർ) എന്നിവർ ജനറൽ കൺവീനർമാരും പുഷ്പ മഹേഷ് (എം.ജി കോളജ് തിരുവനന്തപുരം), റസീന റഫീഖ് (മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്) എന്നിവർ ജോ. കൺവീനർമാരുമായ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
അക്കാഫ് വനിതാ വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യാ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, സിന്ധു ജയറാം, ജോ. സെക്രട്ടറി മുന ഉല്ലാസ് എന്നിവർ പരിപാടികൾ ഏകോപിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.