ഇനി പത്രങ്ങൾ കോഫീഷോപ്പിലും ഹോട്ടലുകളിലും വായിക്കാം

ദുബൈ: പത്രങ്ങളും മാസികകളും ഹോട്ടലുകളിലും കോഫീഷോപ്പുകളിലും വിതരണം പാടില്ലെന്ന നിയന്ത്രണം നീക്കി.കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ചിലാണ്​ പൊതുസ്​ഥലങ്ങളിൽ പത്രവിതരണത്തിന്​ നിയന്ത്രണം കൊണ്ടുവന്നത്​.ഇതോടെ കോഫീഷോപ്പുകളടക്കം പലരും പത്രമാസികകൾ വായിക്കാൻ ചെലവഴിക്കുന്ന സ്​ഥലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമല്ലാതായി.

ഒരുവർഷത്തിലേറെ കഴിഞ്ഞാണ്​ വീണ്ടും രാജ്യം സാധാരണനില കൈവരിക്കുന്നതി​​െൻറ ഭാഗമായി നിയന്ത്രണം നീക്കിയത്​.തിങ്കളാഴ്​ച യുവജന-സാസ്​കാരിക മന്ത്രാലയത്തിന്​ കീഴിലെ മീഡിയ റെഗുലേറ്ററി ഓഫിസ്​ പത്രവിതരണ കമ്പനികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.ഈ യോഗത്തിലാണ്​ നിയ​ന്ത്രണം നീക്കുന്നത്​ സംബന്ധിച്ച്​ അറിയിച്ചത്​.

ലോകത്താകമാനം പടർന്നുപിടിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണം സാധാരണജീവിതത്തിലേക്കും കച്ചവടസാഹചര്യത്തിലേക്കും മടങ്ങാൻ ആരംഭിച്ചതിനാലാണ്​ നീക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിബന്ധങ്ങൾ മറികടക്കാൻ പ്രസിദ്ധീകരണ, വിതരണമേഖലക്ക്​ സർക്കാർ നൽകിയ സഹായങ്ങളും യോഗത്തിൽ വിശദമാക്കി. ഹോട്ടലുകളിലും കോഫീഷോപ്പുകളിലും പത്രങ്ങളും മാസികകളും ലഭ്യമാക്കുമെന്ന്​ പ്രാദേശിക മാധ്യമസ്​ഥാപനങ്ങളും വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Now you can read newspapers in coffee shops and hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.