നൊസ്​റ്റാള്‍ജിയ റിഫ്ലക്​ഷന്‍സ് മത്സരം സംഘടിപ്പിച്ചു

അബൂദബി: നൊസ്​റ്റാള്‍ജിയ അബൂദബി യു.എഇയിലെ സ്കൂള്‍ വിദ്യാഥികള്‍ക്കായി ചിത്രരചന^നിറംകൊടുക്കൽ മത്സരം ‘റിഫ്ലക്​ഷന്‍സ് സീസണ്‍^3’ സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തില്‍ 18 വയസ്സ്​ വരെയുള്ള കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ചിത്രരചന, നിറംകൊടുക്കൽ എന്നിവക്ക്​ പുറമെ കൈയെഴുത്ത്, കലിഗ്രഫി മത്സരങ്ങളും നടന്നു.

അബൂദബി മലയാളി സമാജം പ്രസിഡൻറ്​ ടി.എ. നാസര്‍ ഉദ്​ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡൻറ്​ അഹദ് വെട്ടൂര്‍, നൊസ്​റ്റാള്‍ജിയ പ്രസിഡൻറ്​ നഹാസ്, ജനറല്‍ സെക്രട്ടറി മനോജ്‌ ബാലകൃഷ്ണന്‍, നാസര്‍, നൗഷാദ്, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബിന്‍ പാട്രിക്കിനെയും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന നൊസ്​റ്റാള്‍ജിയ പ്രസിഡൻറ്​ നഹാസിനെയും ആദരിച്ചു. വിവിധ രാജ്യക്കാരായ 800ലധികം വിദ്യാർഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികളെ ഉടന്‍ പ്രഖ്യാപിക്കും. 

Tags:    
News Summary - nostalgic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.