മനുഷ്യെൻറ ഏറ്റവും മികച്ച ഉപകരണമാണ് ശബ്ദം. പാട്ടു പാടാനും തമാശ പറയാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും അഭിനന്ദിക്കാനും ആജ്ഞാപിക്കാനും ശബ്ദം നൽകുന്ന സഹായം ചെറുതല്ല. എന്നാൽ, സൂക്ഷിച്ചില്ലെങ്കിൽ ഈ ശബ്ദം പണിമുടക്കിയേക്കും.
ശബ്ദത്തിെൻറ പ്രാധാന്യം മനസ്സിലാക്കി എല്ലാ വർഷവും വേൾഡ് വോയ്സ് ഡേ ആചരിക്കാറുണ്ട്.ശബ്ദ വൈകല്യങ്ങൾ ചികിത്സിക്കുന്ന ഇ.എൻ.ടിയിലെ ഉപമേഖലയാണ് ലാറിംഗോളജി. ശ്വാസകോശവുമായി ബന്ധപ്പെട്ട മറ്റ് എയർവേ പ്രശ്നങ്ങളും ഈ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.സാധാരണ നാല് തരം ശബ്ദ വൈകല്യങ്ങളാണുണ്ടാകുന്നത്.
റഫ് വോയ്സ്, ഉയർന്ന പിച്ച് / താഴ്ന്ന പിച്ച്, ശബ്ദം വർധിക്കൽ, ശ്വസിക്കൽ എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. ഇത് കൂടുതലായും ബാധിക്കുന്നത് ഗായകർ, അധ്യാപകർ, അഭിഭാഷകർ, പുരോഹിതന്മാർ, റേഡിയോ- വിഡിയോ ജോക്കികൾ, അഭിനേതാക്കൾ, അവതാരകർ, ഡബ്ബിങ്, മിമിക്രി ആർട്ടിസ്റ്റുകൾ എന്നിവരെയാണ്. ലാറിംഗോസ്കോപ്പ് അല്ലെങ്കിൽ സ്ട്രോബോസ്കോപ്പി ഉപയോഗിച്ചാണ് ഈ രോഗങ്ങൾ നിർണയിക്കുന്നത്.
ശബ്ദം മികച്ചതാക്കാൻ ചില സാങ്കേതികവിദ്യകളുണ്ട്. അതിലൊന്നാണ് ട്രിൽസ് (TRILLS). തലച്ചോറിെൻറ ഏകാഗ്രത ചുണ്ടിലേക്കും നാവിലേക്കും തിരിച്ചുവിടാനുള്ള സാങ്കേതികതയാണിത്.ഭാഗ്യവശാൽ 70 ശതമാനം ശബ്ദവൈകല്യങ്ങളും സ്പീച്ച് തെറപ്പി പോലുള്ള ചികിത്സ വഴി പരിഹരിക്കാൻ കഴിയും. 40ശതമാനം കേസുകൾക്ക് എൻഡോസ്കോപ്പിക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ഈർപ്പമുള്ള വായു ശ്വസിക്കുന്നതിനാൽ ബാത്ത്റൂമിലെ ഗാനാലാപനം േപ്രാത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത് വോക്കൽ കോഡുകളെ നനവുള്ളതാക്കുന്നു.
കോഫി, പുക, മദ്യം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നിർജലീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക
ധാരാളം വോയ്സ് റെസ്റ്റ് നൽകുക
അമിതമായ ചുമ, തൊണ്ട ചൊറിയൽ എന്നിവ ഒഴിവാക്കുക
അലറൽ, ഉച്ചത്തിൽ സംസാരിക്കൽ, മന്ത്രിക്കൽ എന്നിവ ഒഴിവാക്കുക
സംസാരിക്കുമ്പോഴും പാടുമ്പോഴും നല്ലൊരു പോസ്ചർ (ശരീര സ്ഥിതി) ഉപയോഗിക്കുക
കറ്റാർ വാഴ ഗാർലിസ്, കറ്റാർ വാഴ ജെല്ലികൾ, തേൻ എന്നിവ ശ്വാസനാളത്തിന് നല്ലതാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.