'നിതിൻ രാജ് ജാതി' എന്ന പുസ്തകം എം.വി. വനിതക്ക് നൽകി നിസാർ ഇബ്രാഹിം പ്രകാശനം ചെയ്യുന്നു. ഇ.കെ. ദിനേശൻ സമീപം
ദുബൈ: ഇ.കെ. ദിനേശൻ എഡിറ്റ് ചെയ്ത് റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'നിതിൻ രാജ് ജാതി' എന്ന പുസ്തകം അക്ഷരക്കൂട്ടം യു.എ.ഇ സംഘടിപ്പിച്ച പരിപാടിയിൽ നിസാർ ഇബ്രാഹിം എം.വി. വനിതക്ക് നൽകി പ്രകാശനം ചെയ്തു. രമേഷ് പെരുമ്പിലാവ് പുസ്തകപരിചയം നടത്തി.
രാധിക വെമുല, ഡോ. മാളവിക ബിന്നി, ഡോ. ടി.ടി. ശ്രീകുമാർ, ജയന്ത് എസ്. രാംതകെ, കെ.ഇ.എൻ, ഡോ. പി.കെ. പോക്കർ, ഡോ. ജയശീലൻ രാജ്, ഡോ. ശാലിനി വി.എസ്, രാജേഷ് കെ. എരുമേലി, പൂർണിമ നിഷ, ശ്രുതി സി.ആർ, അഡ്വ. വിനോദ് പയ്യട, പി.എസ്. റംഷാദ്, കാർത്തിക എസ്, റെജിമോൻ കുട്ടപ്പൻ, ദിനു വെയിൽ, കെ. സന്തോഷ് കുമാർ, ഒ.പി. രവീന്ദ്രൻ, കെ. കണ്ണൻ എന്നിവരാണ് ഈ വിഷയത്തിൽ പുസ്തകത്തിലൂടെ ഇടപെടൽ നടത്തിയിരിക്കുന്നത്.
കേരളത്തിൽ നിതിൻ രാജ് നേരിട്ട ജാതീയ അപമാനവും അതിനെത്തുടർന്നുണ്ടായ ആത്മഹത്യയും ഒരു വ്യക്തിയുടെ മാത്രം ദുരന്തമല്ല, അത് നമ്മുടെ സമൂഹത്തിന്‍റെ കണ്ണാടിയാണെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് രമേഷ് പെരുമ്പിലാവ് പറഞ്ഞു. കേരളത്തിൽ പോലും ജാതി ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതിന്‍റെ രേഖപ്പെടുത്തലാണ് നിതിൻ രാജിന്‍റെ മരണമെന്ന് നിസാർ ഇബ്രാഹിം പറഞ്ഞു. തൊഴിലിടങ്ങളിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നതിനെക്കുറിച്ചാണ് എം.വി. വനിത സംസാരിച്ചത്.
എം.സി. നവാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂർ, പി.ജി. രാജേന്ദ്രൻ, അബു ലൈസ്, അഷറഫ് കൊടങ്കലൂർ, അജിത് കണ്ടല്ലൂർ, ഡോ. പ്രശാന്ത്, ഷാജഹാൻ തറയിൽ, ജൂബൈർ വെള്ളാടത്ത്, ലേഖ ജെസ്റ്റിൻ, ഹാരിസ് വെള്ളയിൽ, ലൗലി നിസാർ, അസി, ഉണ്ണി കൊട്ടാരത്തിൽ, അനസ് മാള എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പുസ്തകത്തിന്‍റെ ആദ്യ വിൽപന ടി.ജെ. ബാബുവിന് നൽകി ഷിബു മുഹമ്മദ് നിർവഹിച്ചു. ജെഫു സ്വാഗതവും അജിത്ത് വള്ളോലി നന്ദിയും പറഞ്ഞു. എഡിറ്റർ ഇ.കെ. ദിനേശൻ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.