നിസാര്‍ തളങ്കര യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി 

ദുബൈ: കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറിയായി നിസാര്‍ തളങ്കര നിയമിതനായി. നിലവിലെ കേന്ദ്ര ജന.സെക്രട്ടറി  ഇബ്രാഹിം എളേറ്റില്‍ ദുബൈ സംസ്ഥാന കെഎംസിസി പ്രസിഡൻറായി നിയമിതനായതിനെ തുടർന്ന്​  സ്ഥാനം ഒഴിഞ്ഞ പശ്​ചാതലത്തിലാണ്​ സംസ്ഥാന മുസ്‌ലിം ലീഗ് നേതൃത്വം നിസാര്‍ തളങ്കരയെ നിയോഗിച്ചത്​.  

നിലവില്‍  കെ.എം.സി.സി ദേശീയ വൈസ് പ്രസിഡൻറാണ്​.  രണ്ടു തവണ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറി പദം വഹിച്ചിട്ടുള്ള ഇദ്ദേഹം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷ​​െൻറ സാരഥ്യം വഹിക്കുന്ന വിശാല ജനകീയ മുന്നണിയുടെ ചെയര്‍മാനാണ്. കോളജ് അലൂംനികളുടെ കോണ്‍ഫെഡറേഷനായ 'അക്കാഫ്'  വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

പ്രമുഖ എസ്​.ടി.യു  നേതാവായിരുന്ന  തളങ്കര മജീദി​​െൻറ മൂത്ത മകനാണ്.  ഭാര്യ: സാഹിദ തെരുവത്ത്. മക്കള്‍: റസ്‌നിം, നോസിം ഫാത്തിമ (ലണ്ടന്‍ സര്‍റേ യൂണിവേഴ്‌സിറ്റി പി.ജി വിദ്യാര്‍ത്ഥിനി), ഹാസം (ദുബൈ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റി ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ത്ഥി). മരുമക്കള്‍: അഷ്‌വാസ്, ഹാഷിര്‍.

Tags:    
News Summary - nisar talankara uae kmcc new president malayalm news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.