‘ഫൗണ്ടേഴ്സ് ഡേ’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനെ സ്വീകരിക്കുന്നു
ദുബൈ: ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഗ്രൂപ്പിന്റെ 45ാം വാർഷികദിനം, സ്ഥാപക ചെയർമാനായിരുന്ന ഡോ. എം.കെ. കമാലുദ്ദീൻ ഹാജിയുടെ സ്മരണ പുതുക്കാനായി ‘ഫൗണ്ടേഴ്സ് ഡേ’ എന്ന പേരിൽ ആഘോഷിച്ചു.
‘ഫൗണ്ടേഴ്സ് ഡേ’ ആഘോഷത്തിന്റെ ഭാഗമായി ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഞ്ചു സ്കൂളുകളിൽ ഒരാഴ്ച നീണ്ട കലാ, സാഹിത്യ, സാംസ്കാരിക പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. നിംസ് ഗ്രൂപ്പിന്റെ കീഴിൽ 1980ൽ സ്ഥാപിതമായ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പൊതു പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സമീർ ബിൻ കമാൽ അധ്യക്ഷത വഹിച്ചു. കോൺസുൽ ജനറലിന് ചെയർമാൻ സക്കീർ ഹുസൈൻ ഉപഹാരം നൽകി. ഗ്രൂപ്പിന്റെ കീഴിലെ സ്കൂളുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച അധ്യാപകരായ കെ.ആർ സുരേന്ദ്രൻ നായർ, നുസ്കി ജമാൽ, സയ്യിദ് മിർസ ഗാലിബ്, ഇല്യാസ് നസാരി, പ്രസന്നകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രവാസി പ്രമുഖരായ ഡോ. കരീം വെങ്കിടങ്, അഡ്വ. ബേവിഞ്ച അബ്ദുല്ല എന്നിവരെയും ആദരിച്ചു. ദുബൈ ലീംസ് എജുക്കേഷൻ ചെയർമാൻ അബ്ദുൽ ലാഹിർ ആശംസ നേർന്നു. ശിഹാബുദ്ദിൻ അൽ കൗസരി, നിംസ് ദുബൈ വൈസ് പ്രിൻസിപ്പൾ കെ.വി അബ്ദുന്നാസർ, നിംസ് ഷാർജ പ്രിൻസിപ്പൾ ഷാജഹാൻ കെ. മുഹമ്മദ്, സി.പി മൊയ്തീൻ കോയ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.