ഷാർജ: അനുദിനം വളരുന്ന ഇന്ത്യ-യു.എ.ഇ വാണിജ്യ സൗഹൃദത്തിന് കരുത്തു പകരാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന നിക്ഷേപക ഉച്ചകോടി വ്യാഴാഴ്ച ഷാർജ ചേംബർ ഓഫ് കോമേഴ്സിൽ നടക്കും. വെള്ളിയാഴ്ച മുതൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിനോദ, സാംസ്കാരിക, വാണിജ്യ മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ മുന്നോടിയായി നടക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ നിക്ഷേപകർ അണിനിരക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി.
രാവിലെ 10ന് ഷാർജ ചേംബർ ഡെപ്യൂട്ടി ചെയർമാൻ വാലിദ് അബ്ദുൽ റഹ്മാൻ ബുകാതിർ, കോമേഴ്സ് ആൻഡ് ടൂറിസം ഡയറക്ടർ ശൈഖ് സാലിം മുഹമ്മദ് അൽ ഖാസിമി എന്നിവർ ഉദ്ഘാടനം ചെയ്യും.
ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ഡിവിഷൻ ഹെഡ് അഹ്മദ് റാശിദ് ബിൻ അൽ ശൈഖ്, ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ഷഫീഖ്, ഈസ്ട്രീ സഹ സ്ഥാപകൻ ജംഷീദ് ഹംസ, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ്, സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ്, ലാൻഡ്മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ ടി.കെ. മുഹമ്മദ് ഹാജി, സിൽവൻ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി സിൽവൻ മുസ്തഫ, അൽ മുഖ്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, ടാകാ വുഡ്സ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ, ഗോ ഈസി ചെയർമാൻ എ.പി. ജാഫർ, മാവെൻജ് ടെക്നോളജീസ് സ്ഥാപകൻ ഡോ. ആമിർ റിസ്വാൻ, പി.ക്യു.ഐ കൺസൽട്ടൻസി ഓപറേഷൻസ് ഡയറക്ടർ സക്കരിയ അഹ്മദ്, കോളോസാൾബിറ്റ് സഹ സ്ഥാപകൻ ക്രിസ്റ്റ്യൻ ചാൾഫൗൺ, ഡെസെക്സ് സഹസ്ഥാപകൻ മുഹമ്മദ് ഷാഹിദ് ഖാൻ, ഓക്സ്ഫോഡ് ബ്രിഡ്ജ് കാപിറ്റൽ സഹസ്ഥാപകൻ റമീസ് മോമിൻ, സിറ്റി ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആഷിഖ് മുഹമ്മദ്, കേരള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ സംവദിക്കും. യു.എ.ഇ കോർപറേറ്റ് നികുതിയുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ നിഷെ സ്ഥാപക നഷീദ, ഗ്ലോബൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് മാനേജിങ് പാർട്ണർമാരായ ഇ. ദുൽഖിഫിൽ, ജംഷീർ പൂഴിത്തറ എന്നിവർ സംസാരിക്കും. സ്റ്റുവർട്ട് ആൻഡ് ഹംലിൻ ചാർട്ടേഡ് അക്കൗണ്ടന്റ് പാർട്ണർ നീതു ജോസ് മോഡറേറ്ററാകും.
കമോൺ കേരളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് റിലേഷൻസ് എക്സിക്യൂട്ടിവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ് അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.