ഷാര്‍ജ: പുണ്യറമദാനെ വരവേല്ക്കുവാന് യു.എ.ഇയില്‍ ഒരുക്കങ്ങള്‍ തകൃതിയായി. സുരക ്ഷാ മാനദണ്ഡങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് മന്ത്രാലയങ്ങളും അനുബന്ധ വകുപ്പുകള ും രംഗത്തുള്ളത്. നോമ്പുതുറ സമയത്തുള്ള റോഡുകളിലെ അമിത വേഗത നിയന്ത്രിക്കുക, ഇഫ്താ ര്‍ കൂടാരങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് വീഴ്ച്ചകള്‍ക്ക് പരിഹാരം കണ്ടത്തെുക, പള്ള ികള്‍ക്ക് സമീപത്തെ പാര്‍ക്കിങ് പ്രശ്നങ്ങളും നിയമലംഘനങ്ങളും ഒഴിവാക്കുക തുടങ്ങിയു ള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാമ്പയിനുകള്‍ എല്ലാ എമിറേറ്റുകളിലും പുരോഗമിക്കുകയാണ്. നിരവധി പേര് നോമ്പ് തുറക്കാനത്തെുന്ന ഇഫ്താര്‍ കൂടാരങ്ങളുടെ ഉറപ്പ്, ശീതികരണം, അഗ്നിശമന സംവിധാനങ്ങളുടെ ഗുണമേന്മ, പ്രവേശിക്കുവാനും പുറത്ത് പോകുവാനുമുള്ള സംവിധാനങ്ങള്‍ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
സിവില്‍ ഡിഫന്‍സ് വിഭാഗത്തിെൻറ സാക്ഷ്യപത്രം കിട്ടുന്ന മുറക്ക് മാത്രമെ നഗരസഭ കൂടാരങ്ങള്‍ക്ക് അന്തിമ അനുമതി പത്രം നല്‍കുകയുള്ളു. ഗതാഗത മേഖലയില്‍ അപകടങ്ങള്‍ പരമാവധി ഒഴിവാക്കുവാനുള്ള മുന്നൊരുക്കങ്ങളും നടക്കുകയാണ്. അതത് എമിറേറ്റുകളിലെ പൊലീസ് മേധാവികളും നഗരസഭകളും ഇതിന് നേതൃത്വം വഹിക്കുന്നു. ഇഫ്താര്‍ സമയത്ത് വീടുകളില്‍ എത്തുക എന്ന ലക്ഷ്യത്തോടെ അമിത വേഗതയില്‍ പായുന്നവര്‍ പിടിക്കപ്പെടും.
നോമ്പ്തുറക്ക് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും പള്ളികളിലും പെട്രോള്‍ സ്റ്റേഷനുകളിലും സൗജന്യമായി ലഭിക്കും. പിന്നെ എന്തിനാണ് ജീവന് പണയം വെച്ചുള്ള പരാക്രമം എന്നാണ് അധികൃതര്‍ ചോദിക്കുന്നത്.
ഇസ്ലാമിക രാജ്യങ്ങളിൽ റമദാൻ മേയ് ആറിന് ആരംഭിക്കും
അബൂദബി: ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലും മേയ് ആറിന് റമദാൻ ആരംഭിക്കുമെന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം അറിയിച്ചു. മിക്ക അറബ് രാജ്യങ്ങളിലും കിഴക്കൻ^തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും തെക്കൻ യൂറോപ്പിലും മേയ് അഞ്ചിന് ചന്ദ്രപ്പിറവി നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തതിനാൽ മേയ് ആറിന് തിങ്കളാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഡയറക്ടർ മുഹമ്മദ് ശൗകത്ത് പറഞ്ഞു. മേയ് അഞ്ചിന് പടിഞ്ഞാറൻ^തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും യു.എസിെൻറ മിക്ക ഭാഗങ്ങളിലും ചന്ദ്രപ്പിറ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമായിരിക്കും. എന്നാൽ, മധ്യ അമേരിക്കയിൽ താരതമ്യേന എളുപ്പത്തിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.