പുതുവത്സരാഘോഷത്തിന്​ ശേഷം ദുബൈ മുനിസിപ്പാലിറ്റി തൊഴിലാളികൾ മാലിന്യം നീക്കുന്നു

പുതുവത്സരാഘോഷം: ദുബൈ മുനിസിപ്പാലിറ്റി നീക്കിയത്​ 15 ടൺ മാലിന്യം

ദുബൈ: പുതുവത്സരാഘോഷം നടന്ന ദുബൈയിലെ പ്രധാന സൈറ്റുകളിൽനിന്ന്​ ദുബൈ മുനിസിപ്പാലിറ്റി നീക്കം ചെയ്തത്​ 15 ടൺ മാലിന്യം. പുതുവത്സരാഘോഷത്തിന്​ തൊട്ടുപിന്നാലെ ആയിരത്തോളം പേരെ ഉപയോഗിച്ചാണ്​ ഇത്രയധികം മാലിന്യങ്ങൾ നീക്കിയത്​.

ബുർജ്​ ഖലീഫ, പൊതു ബീച്ചുകൾ, ശൈഖ്​ സായിദ്​ റോഡ്​, എക്സ്​പോ സ്​ട്രീറ്റ്​, ബിസിനസ്​ ബേ സ്​ട്രീറ്റ്​, അൽ ഖൈൽ സ്​ട്രീറ്റ്​, ദുബൈ ​ഫ്രെയിം, അൽ സീഫ്​ സ്​ട്രീറ്റ്​ തുടങ്ങിയ ഭാഗത്തായിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ യജ്ഞം. അൽ ഖുദ്ര ലേക്ക്​, ലൗ ലേക്ക്​ എന്നിവയുടെ സമീപത്തെയും മാലിന്യ നീക്കി. ആഘോഷം നടന്ന സ്ഥലങ്ങൾക്കുള്ളിലും പുറത്തുമായി 200ഓളം ഇൻസ്പക്ടർമാരെ നിയോഗിച്ചിരുന്നു. 23 സൈറ്റുകളിലായി 272 ചതുരശ്ര കിലോമീറ്ററിൽ ശുചീകരണ പ്രവർത്തനങ്ങളും സന്ദർ​ശനവും നടന്നു.

ഷോപ്പിങ്​ മാൾ, പരിപാടികൾ നടക്കുന്ന പ്രദേശങ്ങൾ, ഭക്ഷണ ശാലകൾ, ശീശ കഫേ, പാർക്ക്​, ബീച്ച്​ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉദ്യോഗസ്ഥർ എത്തി. മുനിസിപ്പാലിറ്റിയു​ടെ 605 ശുചീകരണ തൊഴിലാളികൾ, 62 ജീവനക്കാർ, സ്വകാര്യ കമ്പനികളിൽ നിന്നുള്ള 341 വൊളന്‍റിയർമാർ, തൊഴിലാളികൾ എന്നിവർ ചേർന്നാണ്​ മാലിന്യം നീക്കിയത്​. മാലിന്യം കുന്നുകൂടിയതായി 13 പരാതികൾ മുനിസിപ്പാലിറ്റിക്ക്​ ലഭിച്ചിരുന്നു.

വിവിധ വലിപ്പത്തിലുള്ള 109 വേസ്റ്റ്​ കണ്ടെയ്​നറുകൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. ശുചീകരണ പ്രവൃത്തികൾക്കായി 61 വാഹനങ്ങൾ ഉപയോഗിച്ചതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - New Year's Eve: Dubai Municipality removes 15 tons of garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.